ആരാണ് ഞങ്ങൾ?
ഇതൊരു വലിയ കോർപ്പറേറ്റ് പ്രസ്ഥാനമല്ല, മറിച്ച് പ്രകൃതിയെ ഉപാസിക്കുന്ന ഒരൊറ്റ കുടുംബമാണ്. ദക്ഷിണേന്ത്യയിലുടനീളമായി 85,000-ലധികം ഫലവൃക്ഷത്തൈകളും തണൽമരങ്ങളും നട്ടുപിടിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്ത ഞങ്ങളുടെ സേവനത്തിലൂടെയാണ് പ്രകൃതിസംരക്ഷണം സാധ്യമാക്കുന്നത്.
ഈ കുടുംബത്തിലെ ഓരോ അംഗവും പ്രകൃതിയുടെ കാവലാളുകളാണ്:
സുനിൽ സുരേന്ദ്രൻ (സ്ഥാപകൻ): വനമിത്ര പുരസ്കാര ജേതാവും, പൂമരത്തണലിന്റെ അമരക്കാരനും. പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ദർശനമാണ് ഈ സംഘടനയുടെ അടിത്തറ.
സുഷിത സുനിൽ: പൂമരത്തണലിന്റെ തണലായി, സുനിലിന് കരുത്തുമായി കൂടെ നിൽക്കുന്ന സഹധർമ്മിണി.
അർജുൻ സുനിൽ & ആര്യ അശോകൻ: പുതുതലമുറയിലേക്ക് ഈ ഹരിതസന്ദേശം കൈമാറുന്ന മൂത്ത മകനും മരുമകളും.
അഭിമന്യു സുനിൽ : പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ യുവത്വത്തിന്റെ ആവേശവുമായി കൂടെയുള്ള ഇളയ മകൻ.
ഈ അഞ്ചംഗ കുടുംബവും, ഞങ്ങളെ സ്നേഹിക്കുന്ന പ്രകൃതിസ്നേഹികളും ചേർന്നതാണ് 'പൂമരതണൽ'.
സുനിൽ സുരേന്ദ്രൻ
സുഷിത സുനിൽ
അർജുൻ സുനിൽ
ആര്യ അശോകൻ
അഭിമന്യു സുനിൽ