പ്രധാന പ്രവർത്തനങ്ങൾ
വെറുതെ ഒരു തൈ നട്ട് മടങ്ങുകയല്ല ഞങ്ങൾ ചെയ്യുന്നത്. മനുഷ്യജീവിതത്തിലെ ഓരോ വിശേഷാവസരങ്ങളിലും പ്രകൃതിയെ കൂടി പങ്കാളിയാക്കുന്ന വേറിട്ട പദ്ധതികളാണ് ഞങ്ങൾക്കുള്ളത്:
കാവൽ മരം : പൂമരത്തണലിന്റെ ആദ്യ വൃക്ഷ വ്യാപന പദ്ധതി. ഭാരതത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ പാവന സ്മരണയ്ക്ക് പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 14 ജില്ലകളിലായി 21,500 വൃക്ഷത്തൈകൾ നടുകയും വിതരണം ചെയ്യുകയും ചെയ്തു. കാവൽ മരം പദ്ധതിയിൽസൈനിക മേധാവികൾ, മന്ത്രിമാർ,എംപിമാർ എംഎൽഎമാർ എംപിമാർ അടക്കംസാമൂഹിക സാംസ്കാരിക രംഗത്ത് പ്രമുഖർ പങ്കെടുത്തു
അക്ഷരവൃക്ഷം:അക്ഷരം അറിവെങ്കിൽ പ്രകൃതി ജീവൻറെ നിറമാണ് ഇതിനായി വിദ്യാർത്ഥികൾക്ക്പാരിസ്ഥിതിക അവബോധം വളർത്തുന്നതിനായി അക്ഷരവൃക്ഷം എന്ന പേരിൽ വിദ്യാലയങ്ങളിൽആയിരക്കണക്കിന് വൃക്ഷത്തൈകൾ വിതരണം ചെയ്തു
ആതുര വൃക്ഷം: ആതുരസേവനം ഈശ്വര സേവയാണ് മാനവ സമൂഹത്തിന് മാതൃകയാണ് ഇതിനായി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നഈശ്വരീയ ജന്മങ്ങൾക്ക് ആതുരവൃക്ഷം എന്ന പേരിൽ വൃക്ഷതൈകൾ വിതരണം ചെയ്യുന്നു.
ഗുരുവൃക്ഷം: ഒരു മരം നടൂ തണലുമാകും പഴവുമാകും എന്ന മഹത്തായ പരിസ്ഥിതി സന്ദേശം ലോകത്തിന് സമർപ്പിച്ച ശ്രീനാരായണ ഗുരുദേവൻ്റെപാദങ്ങളിൽ പൂമര തണൽ സമർപ്പിക്കുന്ന ദക്ഷിണയാണ് ഗുരു വൃക്ഷം. കേരളം ,തമിഴ്നാട് കർണാടക, എന്നിവിടങ്ങളിലായി 250ലധികം ദേവാലയങ്ങളിൽ ഗുരു വൃക്ഷം നട്ടു കഴിഞ്ഞു. ഈ പുണ്യകർമ്മം തുടരുന്നു.
പൂജയ്ക്കൊരു പൂജാ മരം : കേരളത്തിലെ 108 മഹാദേവ ക്ഷേത്രങ്ങളിൽ 108 കൂവളതൈകൾ നടുന്ന പദ്ധതിയാണ് പൂജക്കൊരു പൂജാ മരം ഇടുക്കി, കോട്ടയം, , ആലപ്പുഴ, പത്തനംതിട്ട ,എറണാകുളം അടങ്ങി അഞ്ചു ജില്ലകളിലായി പൂജക്കൊരു പൂജമാരം നട്ടു കഴിഞ്ഞു ഇതിൻറെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ തുടരുകയാണ്.
കാവൊരുക്കൽ: കാവും, കുളങ്ങളും, പ്രകൃതിയുടെ നിലനിൽപ്പിന്റെ ആധാരമാണ് ഇതിനായി നശിച്ചു പോവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുള്ള സർപ്പക്കാവുകൾ പുനർനിർമ്മിക്കുക എന്നതാണ് കാവൊരുക്കൽ കൊണ്ട് ലക്ഷ്യം ഇടുന്നത് ഇതിനോടകം 25 ഓളം സർപ്പക്കാവുകൾ. പുനക്രമീകരിച്ചു കഴിഞ്ഞു.പൂമരതണലിന്റെ കാവൊരുക്കൽ ഇന്നും തുടരുന്നു.
സുഗത സൂക്ഷ്മ വനം: പ്രശസ്ത കവയത്രിയും എഴുത്തുകാരിയും പരിസ്ഥിതി സംരക്ഷകയുമായിരുന്ന ആദരണീയ സുഗതകുമാരി ടീച്ചറിന്റെ നവതിയുടെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലായി തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിൽ സുഗതസൂഷ്മ വനം എന്ന പേരിൽ ആയിരക്കണക്കിന് വൃക്ഷത്തൈകൾ നടുകയും വിതരണം ചെയ്യുകയും ചെയ്തു. ഈ പവിത്രമായ ചടങ്ങുകളിൽ കേരളത്തിലെ പ്രശസ്ത എഴുത്തുകാരും സാഹിത്യകാരും ആയിരുന്ന പ്രൊഫസർ എം കെ സാനു മാഷ്, ശ്രീ.കെസച്ചിദാനന്ദൻ പ്രൊഫ:മധുസൂദനൻ നായർ, ശ്രീ ജോർജ് ഓണക്കൂർ,ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ,ശ്രീ മധു മുട്ടം , ശ്രീ സത്യൻ അന്തിക്കാട്, ശ്രീ.കാവാലം ശശികുമാർ, ശ്രീ. ആർ സി കരിപ്പത്ത്, ശ്രീ.ശ്രീശൈലം ഉണ്ണികൃഷ്ണൻ , ശ്രീ.ശിവദാസ് വാഴമുട്ടം , ശ്രീ.ചെറിയാൻ കല്പകവാടി , ശ്രീ.വാസുദേവൻ അക്കിത്തം, ശ്രീ. ഫ്രാൻസിസ് ടീ മാവേലിക്കര, ശ്രീ. സുരേഷ് മണ്ണാറശാല , ശ്രീ.വിളയോട് വേണുഗോപാൽ,ശ്രീ നേമം പുഷ്പരാജൻ,ശ്രീ ചേരാവള്ളി ശശി , ശ്രീ മധു ഇറവൻകര, മുൻ മന്ത്രി ശ്രീ.ജിസുധാകരൻ ,എം.പി .ഇ ടി മുഹമ്മദ് ബഷീർ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ശ്രീ ജയരാജ് വാര്യർ ,പത്മശ്രീ കെ വി റാബിയ, ശ്രീ.മേജർ രവി, കുമാരി വൈക്കം വിജയലക്ഷ്മി ,ശ്രീ.കടമ്മനിട്ട വാസുദേവൻ പിള്ള ശ്രീമതി സുജയ പാർവതി ഡോക്ടർ ജിതേഷ് ജി , ശ്രീ.ഐ എസ് കുണ്ടൂർ, ശിവഗിരി മഠം സ്വാമി വിശാലനന്ദ, സ്വാമി അസം ഗാനന്ദഗിരി, സ്വാമി ദേവ ചൈതന്യ ,അടക്കം നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സുഗത സൂക്ഷ്മ പരിപാടിയിൽ സംഗമിച്ചിരുന്നു.
അയൽ വീട്ടിൽ ഒരു മരം : പത്തനാപുരം ഗാന്ധിഭവൻ വിഭാവനം ചെയ്ത അയൽ വീട്ടിൽ ഒരു മരം. അയൽ വീടുമായി കൂടുതൽ സ്നേഹവും ബന്ധവും ഊട്ടി ഉറപ്പിക്കുവാൻ അയൽ വീട്ടിൽ ഒരു മരം വെച്ചുപിടിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം നാളിതുവരെ നിരവധി വീടുകളിൽ അയൽ വീട്ടിൽ ഒരു മരം എന്ന പേര് വൃക്ഷത്തൈകൾ നട്ടു കഴിഞ്ഞു ഈ പ്രവർത്തി തുടരുന്നു.
തണ്ണീർകുടം: വർദ്ധിച്ചുവരുന്ന വേനൽചൂടിൽ പക്ഷികൾക്കും പറവകൾക്കും ആവശ്യമായ കുടിനീർ ഒരുക്കുന്ന തണ്ണീർകുടം പദ്ധതി കഴിഞ്ഞ മൂന്നു വർഷക്കാലമായി പൂമരത്തണൽ ചെയ്തുവരുന്നു. കൂടുതലായി പക്ഷികൾ വസിക്കുന്ന വൃക്ഷങ്ങൾ. ഒപ്പം വിദ്യാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലാണ്തണ്ണീർകുടങ്ങൾ സ്ഥാപിക്കുന്നത് പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ശ്രീമൻ നാരായൺ ജിയാണ് തണ്ണീർ പൂമരതണലിന് നല്കുന്നത് ഇതിനോടകം നൂറുകണക്കിന് സ്ഥാപനങ്ങളിൽ തണ്ണീർകുടങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു.
സൂര്യ വനം : പ്രശസ്ത സാഹിത്യകാരനും, ഭാഷാപണ്ഡിതനുമായ പ്രൊഫസർ എം കെ സാനു മാഷിൻ്റെ അനുസ്മരണാർത്ഥം സൂര്യ വനം എന്ന പേരിൽ വൃക്ഷത്തൈകൾ നട്ടു വരുന്നു സാനു മാഷിനോടുള്ള തികഞ്ഞ സ്നേഹവും ബഹുമാനവും സൂര്യ വനത്തിലൂടെ പൂമര രേഖപ്പെടുത്തുന്നു.
അമ്മയ്ക്കൊരു മരം : ഭാരതത്തിൻറെ ആദരണീയ പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത അമ്മയ്ക്കൊരു മരം പദ്ധതി പൂമരത്തണലിൽ ഏറ്റെടുത്തു നടപ്പിൽ വരുത്തുന്നു.
മംഗല്യവൃക്ഷം: വിവാഹിതരാകുന്ന ദമ്പതികൾക്ക് അവരുടെ സ്മരണയ്ക്കായി നൽകുന്ന ഉപഹാരം. ദാമ്പത്യം പോലെ തന്നെ മണ്ണിൽ വേരുറച്ച് വളരേണ്ട ഒന്നാണ് വൃക്ഷങ്ങളും.
നക്ഷത്രവൃക്ഷം: ജന്മദിനം ആഘോഷിക്കുന്ന വ്യക്തികൾക്ക് അവരുടെ ജന്മനക്ഷത്രത്തിനനുസരിച്ചുള്ള വൃക്ഷത്തൈ നൽകുന്നു.
വിരുന്നുവൃക്ഷം: പൂമരത്തണൽ കുടുംബത്തിലേക്ക് എത്തുന്ന അതിഥികൾക്ക് സ്നേഹസമ്മാനമായി നൽകുന്ന തൈകൾ.
At Poomarathanal, we don't just plant a sapling and walk away. We believe in integrating nature into the very fabric of human life through diverse, meaningful projects that celebrate our culture, history, and heroes.
Kaval Maram (The Guardian Tree): Our primary expansion project. As a tribute to the brave soldiers who sacrificed their lives for India, we have distributed and planted 21,500 saplings across all 14 districts of Kerala. This initiative has seen the participation of military leaders, ministers, and cultural icons.
Akshara Vriksham (The Tree of Knowledge): Aimed at fostering environmental awareness among students, we provide thousands of saplings to schools, teaching the next generation that nature is the color of life.
Aathura Vriksham (The Healing Tree): Honoring the "divine souls" in the healthcare sector, this project distributes trees to medical professionals and institutions as a mark of respect for their selfless service.
Guru Vriksham (The Master’s Shade): Inspired by Sree Narayana Guru’s message that a tree provides both shade and fruit, we have planted over 250 trees in temples and shrines across Kerala, Tamil Nadu, and Karnataka.
Poojakkoru Pooja Maram: A sacred mission to plant 108 Koovalam (Bael) saplings across the 108 Maha Deva temples of Kerala. Phase one is complete in five districts (Idukki, Kottayam, Alappuzha, Pathanamthitta, and Ernakulam).
Kavorukkal (Sacred Grove Restoration): We focus on the ecological restoration of Sarppakkavus (Sacred Groves). We have already rejuvenated 25 groves, preserving these vital biodiversity hubs for the future.
Sugatha Sookshma Vanam (Miyawaki-style Micro Forests): Commemorating the 90th birth anniversary of the legendary poet and activist Sugathakumari Teacher, we have established micro-forests across 14 districts. This project is supported by eminent personalities like Prof. M.K. Sanu, K. Satchidanandan, and many more from the literary and political world.
Ayal Veettil Oru Maram (A Tree for the Neighbor): In collaboration with Gandhi Bhavan Pathanapuram, this project encourages neighbors to plant trees together, strengthening community bonds through environmental stewardship.
Thanneerkudam (Water for Birds): To combat rising summer temperatures, we install water pots in schools and public spaces for birds. Supported by environmentalist Sreeman Narayanan, this project has reached hundreds of institutions.
Surya Vanam: Dedicated to the esteemed scholar Prof. M.K. Sanu, this project involves planting saplings as a symbol of our respect for his intellectual and cultural contributions.
Ammaykkoru Maram (A Tree for Mother): We proudly implement the national initiative envisioned by Hon. Prime Minister Narendra Modi, encouraging everyone to plant a tree in honor of their mother.
We transform life’s special moments into green legacies:
Mangalya Vriksham: A symbolic gift for newlywed couples to grow their love alongside nature.
Nakshatra Vriksham: Birth-star-based saplings gifted to individuals on their birthdays.
Virunnu Vriksham: A "Green Welcome" gift for guests visiting the Poomarathanal family.